പള്ളുരുത്തി: പശ്ചിമകൊച്ചി പ്രദേശത്ത് വാഹനയാത്രക്കാര്‍ക്കുനേരെ പോലീസ് നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന ആവശ്യമുയരുന്നു.
ഞായറാഴ്ച രാത്രി 8 മണിയോടെ തോപ്പുംപടി പരിപ്പ് ജംഗ്ഷനില്‍ വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സജി, റസിയ എന്നിവരെ തടഞ്ഞുനിര്ത്തുന്നതിനിടയില് വാഹനം തെന്നി സമീപത്തെ കാനയില്‍ വീണ് ഇരുവര്‍ക്കും പരിക്കേറ്റു. റസിയയുടെ തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റതിനാല്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലുമാണ്.
പശ്ചിമകൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന വാഹന പരിശോധന ചട്ടവിരുദ്ധമാണെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. മതിയായ രേഖയില്ലെങ്കില്‍ പണം നല്കിയാല് മതിയെന്നാണ് ഇവിടുത്തെ പോലീസിന്റെ നിലപാട്. പാസുമായി വരുന്ന ചരല് ലോറികളേയും പോലീസ് വെറുതെവിടുന്നില്ല. മദ്യപിച്ചു പിടിക്കപ്പെട്ടാല്‍ വന്‍തുക വാങ്ങി വിട്ടയക്കാറാണ് പതിവെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് വൈപ്പിനില്‍ വെച്ച് വാഹനപരിശോധന നടത്തുന്നതിനിടയില്‍ യുവ അഭിഭാഷകന് പോലീസ് പരിശോധനക്കിടയില്‍ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് മുന്‍ഭാഗത്തെ അഞ്ചുപല്ലുകള് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഇത്തരം അതിക്രമങ്ങള്‍ വാഹന പരിശോധനക്കിടയില്‍ പാടില്ല എന്നുള്ള ഡിജിപിയുടെ നിര്‍ദ്ദേശം മറികടന്നുകൊണ്ട് അതിക്രമം നടത്തുന്ന പോലീസുകാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നുകഴിഞ്ഞു.
ബൈക്ക്യാത്രക്കാരെ ആക്രമിച്ച പോലീസുകാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശസമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതിനല്‍കിയതായും സംഘടന, സെക്രട്ടറി സജിനമ്പൂതിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: