വാഷിംഗ്ടണ്‍: പൊതുപ്രവേശനപരീക്ഷ നടത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ വിവിധ ഐഐടികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍. ഐഐടികളുടെ സ്വയംഭരണാവകാശത്തില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഐഐടി ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും സ്വയം ഭരണാവകാശത്തിനായി ശ്രമിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഐഐടികളില്‍ പൊതുപ്രവേശനമെന്ന തീരുമാനം മന്ത്രി എന്ന നിലയില്‍ താന്‍ സ്വയം എടുത്തതല്ലെന്നും എല്ലാ ഐഐടി ഡയറക്ടര്‍മാരും ചെയര്മാന്മാരും ഉള്‍പ്പെടുന്ന ഐഐടി കൗണ്‍സിലിന്റെ തീരുമാനമാണിതെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ പങ്കെടുത്ത എന്‍ഐഐടി കൗണ്‍സില്‍ പ്രതിനിധികളും ഈ തീരുമാനം അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-അമേരിക്ക വിദ്യാഭ്യാസ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വാഷിംഗ്ടണില്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി കപില്‍ സിബല്‍. രാജ്യത്ത് തിരിച്ചെത്തിയാല്‍ ഉടന്‍ ഐഐടികള്‍ ഉന്നയിക്കുന്ന പ്രശ്നം മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഐടികളുടെ സ്വയംഭരണാവകാശം നിലനില്‍ക്കേണ്ടതാണെന്നും ഐഐടി തയ്യാറാക്കിയ രീതിയിലുള്ള പരീക്ഷയാണ് നടപ്പാക്കുന്നതെന്നും കബില്‍ സിബല്‍ പറഞ്ഞു. രാജ്യത്തെ വിവിധ ഐഐടികളില്‍ പൊതുപ്രവേശനപരീക്ഷ നടത്താനുള്ള കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ വിവിധ ഐഐടികള്‍ കഴിഞ്ഞ ദിവസം ശക്തമായ വിയോജിപ്പറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: