ന്യൂദല്‍ഹി: ടട്ര ട്രക്ക് ഇടപാട് അഴിമതിയുമായി ബന്ധപ്പെട്ട് പ്രവാസി വ്യാപാരി രവി ഋഷിയുടെ പങ്കന്വേഷിക്കുന്ന സിബിഐ അദ്ദേഹത്തിന്റെ സെല്‍ഫ് പ്രൊപ്പല്‍ഡ് ഫീല്‍ഡ് തോക്കുകളുടെ ഇടപാടു വെളിച്ചത്തുകൊണ്ടുവരുന്നു. സ്ലൊവാക്കിയന്‍ കമ്പനിയായ ഡിഎംഡി ഗ്രൂപ്പുമായി ചേര്‍ന്ന് ഋഷിയുടെ ഉടമസ്ഥതയിലുള്ള ടട്ര സിപേക്സ് സൈന്യത്തിനുവേണ്ടി 2000 കോടി രൂപയുടെ ഇടപാടാണ് നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2007 ലാണ് ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയവും ബിഇഎംഎല്‍ എന്നിവരുമായി ധാരണാപത്രം ഒപ്പുവെച്ചത്.
2007 ലാണ് ബിഇഎംഎല്ലിന്റെ ചെയര്‍മാനും സ്ലോവാക്ക്യന്‍ കമ്പനിയായ ഡിഎംഡി ഗ്രൂപ്പ് ചെയര്മാന് ജോസ് മൈക്കും 155 എംഎം സുസ്ന തോക്ക് ഇടപാട് സംബന്ധിച്ച് ധാരണാപത്രം ഒപ്പുവെച്ചത്. ഇൗ തോക്കിടപാട് അധികം ശ്രദ്ധിക്കപ്പെടാത്തതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ലൊവാക്ക്യന് കമ്പനിയുമായുള്ള ഋഷിയുടെ ഇടപാട്സിബിയെ ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ കമ്പനിക്ക് മറ്റ് കമ്പനികളുമായി കൂട്ടുകെട്ടുണ്ടെന്നും എന്നാല്‍ സിബിഐ ടട്ര ഇടപാട് അഴിമതിയില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതെന്ന് മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ഉടമ്പടി പ്രകാരം തോക്കിന്റെ ടാനക്സ് ചേസിസ് മാത്രമാണ് സ്ലൊവാക്ക്യയില് നിര്‍മിക്കുന്നതെന്നും പിന്നീടത് യുകെയിലുള്ള വ്യാപാര പങ്കാളി ടട്ര സിപോക്സിന് കൈമാറുമെന്ന് ഡിഎംഡി ഗ്രൂപ്പ് വ്യക്തമാക്കി. എന്നാല്‍ 2007 ല്‍ ഇത് സംബന്ധിച്ചുള്ള ഉടമ്പടിയില്‍ ഒപ്പുവെക്കുമ്പോള്‍ പ്രതിരോധ മന്ത്രാലയമോ ബിഇഎംല്ലോ ഒരുതരത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കരസേനക്ക് ടട്ര ട്രക്ക് നല്കുന്നതില് വഞ്ചന കാണിച്ചെന്നാരോപിച്ച് ഋഷിയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ വെക്ട്ര ഗ്രൂപ്പിനുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനം കഴിഞ്ഞമാസാവസാനമാണ് സിബിഐ പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: