കൊച്ചി : ഉര്‍വശിക്ക് മകളെ കൂടുതല്‍ അവധി ദിനങ്ങളില്‍ വിട്ടുകൊടുത്തുകൊണ്ടുള്ള ഉത്തരവ് എറണാകുളം കുടുംബക്കോടതി സ്റ്റേ ചെയ്തു. വിധിക്കെതിരെ നടനും കുട്ടിയുടെ പിതാവുമായ മനോജ്. കെ. ജയന് സമര്‍പ്പിച്ച റിവ്യൂ പെറ്റീഷനിലാണ് കുടുംബക്കോടതി ജഡ്ജി എന്‍. ലീലാമണി നടപടി സ്വീകരിച്ചത്. കുട്ടിയുടെ സംരക്ഷണം പഴയതുപോലെ മനോജ്. കെ. ജയനു വിട്ടുകൊടുത്തിട്ടുണ്ട്.
കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച മനോജിന്റെയും ഉര്‍വശിയുടെയും ഹര്‍ജികള്‍ ജൂലായ് അഞ്ചിന് പരിഗണിക്കാനും കോടതി തീരുമാനിച്ചു.നേരത്തെ ഹര്‍ജിക്കാരനായ മനോജ്. കെ. ജയന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൂടുതല്‍ ദിവസങ്ങളില്‍ ഉര്‍വശിയുടെ സംരക്ഷണയില്‍ വിട്ട് കഴിഞ്ഞയാഴ്ച കുടുംബക്കോടതി വിധി പറഞ്ഞത്. ഓണം, ക്രിസ്മസ് തുടങ്ങിയ അവധിക്കാലങ്ങളില്‍ ആദ്യ പകുതിയിലും മദ്ധ്യവേനലവധിക്കാലത്ത് തുടര്‍ച്ചയായി പതിനഞ്ചു ദിവസവും രണ്ടാം ശനിയാഴ്ചകളോടു കൂടിയ ഞായറാഴ്ചകളിലും കുട്ടിയെ ഉര്‍വശിക്കു കൈമാറണമെന്നാണ് നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: