ദുബായ്: കഴിഞ്ഞയാഴ്ച യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന അല്‍ഖ്വയ്ദയുടെ രണ്ടാമത്തെ നേതാവ് അബു യഹിയ അല്‍ലിബി കൊല്ലപ്പെട്ടിട്ടില്ലെന്ന് രണ്ട് വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ഖ്വയ്ദ ബന്ധമുള്ള വെബ്സൈറ്റുകളാണ് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. ലിബി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് അന്‍സാര്‍, അല്ഫിദാ തുടങ്ങിയ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദൈവം തയ്യാറാണെങ്കില്‍ ലിബിയുടെ ദൃശ്യങ്ങള്‍ ഉടന്‍തന്നെ പുറത്തുവിടുമെന്നും ദൈവം തന്നെയാണ് ലിബിയയെ സംരക്ഷിക്കുന്നതെന്നും വെബ്സൈറ്റില്‍ പറയുന്നു. കഴിഞ്ഞയാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്നും ഇയാളുടെ മരണം യുഎസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മുഹമ്മദ് ഫസല്‍ ഖൈദ് എന്ന് ലിബിയുടെ യഥാര്‍ത്ഥ പേര്. അഫ്ഗാനില്‍ യുഎസ് കസ്റ്റഡിയിലായിരുന്ന ഇയാള്‍ 2005ല്‍ അപ്രതീക്ഷിത്മായി രക്ഷപ്പെടുകയായിരുന്നു. നേരത്തെയും ഇയാള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: