ഹൈദരാബാദ്: അഴിമതി വിരുദ്ധ പോരാട്ടത്തിന് പിന്തുണ തേടി ബാബ രാംദേവ് തെലുങ്കുദേശം പാര്‍ട്ടി പ്രസിഡന്റ് എന്‍.ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി. ഇത് രണ്ടാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് രാംദേവിനും അണ്ണാ ഹസാരെയ്ക്കും ചന്ദ്രബാബു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അഴിമതിക്കെതിരെ ആന്ധ്രാപ്രദേശില്‍ രാഷ്ട്രീയ പ്രചാരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാംദേവ് നിരവധി രാഷ്ട്രീയ പ്രമുഖരുടെ പിന്തുണയും തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: