കൊച്ചി: കൊച്ചി മീഡിയ സിറ്റിക്കായി വിദഗ്ധ സമിതിയെ ഉടന്‍ നിയമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള മീഡിയ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സൗകര്യങ്ങളോടെ സ്ഥാപിക്കുന്ന ദുബായ് മോഡല്‍ മീഡിയ സിറ്റിയില്‍ പത്രപ്രവര്‍ത്തന പരിശീലന കോഴ്സുകള്‍ ആരംഭിക്കും. എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: