ശ്രീനഗര്‍: കാശ്മീരില്‍ ലഡാക്കില്‍ നിന്നും വിനോദസഞ്ചാര കേന്ദ്രമായ ലേയിലേക്കുളള മലമ്പാതയില്‍ രാത്രിയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ 400 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്.സംഭവത്തെ തുടര്‍ന്ന് കരസേനയുടെയും പോലീസിന്റെയും വന്‍സംഘം ഈ മേഖലയില്‍ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ് അതേസമയം 50 ഓളം പേര് മലമ്പാതയില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലഡാക്ക്-നുബ്ര പാതയില്‍ ഖര്‍ദുംഗല മേഖലയിലാണ് ശക്തമായ മണ്ണിടിച്ചിലില്‍ ഉണ്ടായത്.രണ്ടുദിവസമായി ഈ പ്രദേശത്തുണ്ടായ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് മണിടിച്ചിലിനിടയാക്കിയത്.
വാഹനഗതാഗതം സാധ്യമാകുന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മലമ്പാതയാണിത്.മേഖലയില്‍ ഓക്സിജന്റെ അളവുകുറഞ്ഞതായും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഓക്സിജന്‍ നല്‍കിയതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതേസമയമം ജില്ലാ ഭരണകൂടം ഇവര്‍ക്കു വേണ്ട സഹായ നടപടികള്‍ ആരംഭിച്ചു.അപകടത്തില്‍പ്പെട്ടവരെ ലേയ്ക്ക് സമീപത്തുള്ള മെഡിക്കല്‍ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.ലഡാക്കിലെ വിനോദസഞ്ചാര കേന്ദ്രവും സാഹസികരുടെ ഇഷ്ട പാതയും കൂടിയാണിത്.ജമ്മു-കാശ്മീര്‍ പോലീസ് സംഘം പാതയില്‍ കൂടിയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.അതേസമയം ഒട്ടേറെ വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഇവിടെ കുടുങ്ങി കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: