കാസര്‍കോട് : ഭരണക്കൂടത്തിണ്റ്റെ ഭീകരതയ്ക്കെതിരായി സമരം ചെയ്യുന്നവരെയെല്ലാം ജനശത്രുക്കളായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് പ്രശസ്ത എഴുത്തുകാരന് സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കളക്ടറേറ്റ് പരിസരത്ത് നടത്തിവരുന്ന സത്യാഗ്രഹ സമരത്തിണ്റ്റെ അമ്പത്തിയൊന്നാം ദിവസത്തെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണക്കൂടത്തിണ്റ്റെ കൊള്ളരുതായ്മയ്ക്കെതിരെ സമരം ചെയ്യുമ്പോള്‍ ഇതു ജനങ്ങള്‍ക്കെതിരെയുള്ള സമരമായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നടത്തുന്ന സമരം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. നീതിക്കുവേണ്ടിയുള്ള സമരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഭരണക്കൂടം മുഖംതിരിക്കുന്നത് എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാണിക്കുന്ന ക്രൂരതയാണ്. ഈ സമരം ശക്തമായി മുന്നോട്ടുപോവുകയും, വിജയം കൈവരിക്കുകയും ചെയ്യും. സമരത്തിണ്റ്റെ വിജയത്തിനൊടുവില്‍ ഇരകള്‍ക്കു വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാന്‍ പ്രയത്നിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. നാരായണന് പേരിയ, രാധാകൃഷ്ണന് പെരുമ്പള, പ്രഭാകരന്, കെ ബി മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. പി കൃഷ്ണന് സ്വാഗതവും, വി കെ വിനയന് നന്ദിയും പറഞ്ഞു. ജൂണ്‍ ൧൧ മുതല്‍ അമ്മമാരുടെ നിരാഹാര സത്യാഗ്രഹം തുടങ്ങുന്നതോടുകൂടി സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: