ആലുവ: ചന്ദ്രശേഖരന്വധത്തിനുശേഷം രക്ഷപ്പെടാനുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാവാദമുഖങ്ങളും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
ബിജെപി ആലുവ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാനാമി ആഡിറ്റോറിയത്തില്‍ നടന്ന നേതൃപഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോദിവസം കഴിയുന്തോറും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നില പരുങ്ങലിലാണ്. പാര്‍ട്ടിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. രജീഷിന്റെ വെളിപ്പെടുത്തലിലൂടെ നിരവധികേസുകള്‍ പുറത്തുവന്നുകെണ്ടിരിക്കുകയാണ്. ഇത് കേരളരാഷ്ട്രീയ മാറ്റത്തിന് പാകപ്പെട്ടുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, എ.കെ.നസീര്‍, എം.കെ.സദാശിവന്, എന്‍.പി.ശങ്കരന്‍കുട്ടി, എം.എന്‍.മധു, എം.എ.ബ്രഹ്മരാജ്, കെ.പി.രാജന്, ടി.പി.മുരളീധരന്, അലിവിക്കുട്ടിഹാജി, ലതഗംഗാധരന്‍, കെ.ജി.ഹരിദാസ്, സെന്തില്‍ കുമാര്‍, പി.കൃഷ്ണദാസ്, എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി രവി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: