ആലുവ: ജയകൃഷ്ണന് മാസ്റ്ററുടെ വധത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ആലുവ മഹാനാമി ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയകൃഷ്ണന്മാസ്റ്ററുടെ വധത്തെക്കുറിച്ച് സിബിഐ അന്വേഷണിക്കണമെന്ന് എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായുള്ള രഹസ്യബന്ധം ഈ ആവശ്യം അട്ടിമറിക്കുകയായിരുന്നു. രജീഷിന്റെ വെളിപ്പെടുത്തലിലൂടെ ഗൂഢാലോചനയില്പ്പെട്ട നിരവധി രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജയകൃഷ്ണന് മാസ്റ്ററെ വധിച്ച രജീഷിനെക്കൂടാതെ മറ്റുള്ളവരുടെ പേരുകളും വെളിപ്പെടുത്തേണ്ടതുണ്ട്. ഇതിന് സിബിഐ അന്വേഷണം തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ ലൗ ജിഹാദിന്റെ പേരില്‍ ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റിയതു സംബന്ധിച്ചുള്ള ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണം. സമുദായസൗഹൃദം തകര്‍ക്കാന്‍ പാക്കിസ്ഥാന് നടത്തുന്ന തീവ്രവാദപ്രവര്‍ത്തനം ക്രമസമാധാനം തകര്‍ക്കുന്നതാണ്. കലാകൗമുദി പ്രസിദ്ധീകരിച്ച ലൗ ജിഹാദിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണം. കാശ്മീരിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് നാടിനെ കലാപത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് 47 ന്റെ കാലഘട്ടത്തിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുകയാണ്. നിലവിളക്ക് കൊളുത്തുന്നതില്‍ വിവേചന മനോഭാവം പുലര്‍ത്തുന്ന മുസ്ലീംലീഗ് നേതാക്കള്‍ നമ്മുടെ നാടിന്റെ സംസ്കാരത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇതിന് ലൈസന്‍സ് നല്‍കുന്നത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, എന്‍. ശങ്കരന്‍കുട്ടി, എം.എന്‍. മധു, എം.എന്‍. ഗോപി, ബാബു കരിയാട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: