ന്യൂദല്‍ഹി: രാജ്യസഭാംഗമെന്ന നിലയില്‍ താമസിക്കാനായി ദല്‍ഹിയില്‍ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് വേണ്ടെന്നു സച്ചിന് തെണ്ടുല്‍ക്കര്‍ എം.പി. ഇതു തന്റെ സുരക്ഷ സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും സച്ചിന് വ്യക്തമാക്കി.
തനിക്ക് ബംഗ്ലാവ് അനുവദിക്കാനായി ജനങ്ങളുടെ നികുതിപ്പണം വെറുതെ പാഴാക്കി കളയേണ്ടെന്നും സച്ചിന് വ്യക്തമാക്കി. രാജ്യസഭാംഗമെന്ന നിലയില്‍ വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമാണ് താന്‍ ദല്‍ഹിയില്‍ ഉണ്ടാവുക. ആ സമയങ്ങളില്‍ ഹോട്ടലില്‍ തങ്ങാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തനിക്ക് ബംഗ്ലാവ് അനുവദിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു വെറുതെ പണം ചെലവഴിക്കേണ്ട കാര്യമില്ല. തന്നെക്കേള്‍ ഇത് ആവശ്യമുള്ളവര്‍ക്ക് അനുവദിക്കുന്നതാണ് ഉചിതമെന്നും സച്ചിന് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണു സച്ചിന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ ദല്‍ഹിയിലെ വസതിയുടെ നേരെ എതിര്‍വശത്തുള്ള ബംഗ്ലാവാണ് രാജ്യസഭാംഗമെന്ന നിലയില്‍ സച്ചിന് അനുവദിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: