വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സേനയെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു. തീവ്രവാദ സംഘമായ ഹഖാനി ശൃംഖലയ്ക്ക് പാക്കിസ്ഥാന് അഭയം നല്കുന്നതില് പനേറ്റ പ്രതിഷേധം പ്രകടിപ്പിച്ചു.
യു.എസ് സേനാംഗങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ശേഷം പാക്കിസ്ഥാനിലെ സുരക്ഷിത സ്വര്‍ഗങ്ങളിലേക്ക് മടങ്ങുകയാണ് ഇവര്‍ ചെയ്യുന്നതെന്നും ഇത് ക്ഷമിക്കാനാവില്ലെന്നും പനേറ്റ പറഞ്ഞു. ഇതിനെതിരേ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെടുന്നതാണെന്നും ഇനിയും ഇത് തുടരാന്‍ അനുവദിക്കില്ലെന്നും പനേറ്റ പറഞ്ഞു. ഇക്കാര്യത്തില്‍ ക്ഷമയുടെ പരിധികള്‍ കടന്നതായും പനേറ്റ ചൂണ്ടിക്കാട്ടി.
തീവ്രവാദികളുടെ കേന്ദ്രങ്ങളായ പാക്കിസ്ഥാനിലെ ഫെഡറല്‍ ഭരണകൂട ഗോത്ര മേഖലകളുമായി അമേരിക്ക യുദ്ധത്തിലാണെന്ന് തുറന്നുപറയാനും പനേറ്റ തയാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: