ജെയിനെവ: സിറിയയിലെ ആഭ്യന്തര കലാപങ്ങള്‍ വാന്‍ അപകടമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ പറഞ്ഞു. രാജ്യത്തെ അക്രമ സംഭവങ്ങള്‍ കുറയ്ക്കാന്‍ സിറിയയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് അറബ് ലീഗ് സമാധാന ദൂതന് കോഫി അന്നന് പറഞ്ഞു.
കോഫി അന്നന് മുന്നോട്ടുവച്ച ആറിന സമാധാന പദ്ധതികള്‍ ഇനിയും പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് നടപ്പാക്കാത്ത പക്ഷം സിറിയക്കെതിരെ ഉപരോധമേര്പ്പെടുത്തണമെന്ന് പാശ്ചാത്യരാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളും ആവശ്യപ്പെടുന്നത്.
സിറിയയില്‍ രക്തച്ചൊരിച്ചില്‍ തുടരുകയാണ്. അവിടുത്തെ ജനത പ്രകോപിതരാണ്. ഇവര്‍ സമാധാനവും സുരക്ഷിതത്വവും ആവശ്യപ്പെടുന്നു. സിറിയക്കെതിരെ നടപടിയെടുക്കണമെന്നുതന്നെയാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്ന് ബാന്‍ കി മൂണ്‍ സുരക്ഷാ സമിതിയില്‍ പറഞ്ഞു. ആഭ്യന്തരയുദ്ധങ്ങളുടെ അപകടം വലുതും യഥാര്‍ത്ഥവുമാണെന്നും ഭീകരര്‍ ഈ ആക്രമണങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സിറിയയിലുണ്ടായ കൂട്ടക്കൊലയില്‍ 100 പേര് കൊല്ലപ്പെട്ടു. സംഭവത്തേയും ഇരു നേതാക്കളും അപലപിച്ചു. കോഫി അന്നന് മുന്നോട്ടുവച്ച സമാധാന പദ്ധതികള്‍ സിറിയയില്‍ നടപ്പാകുന്നില്ലെന്നതിനേയും ഇരു നേതാക്കളും ആശങ്ക അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: