ന്യൂദല്‍ഹി: ആരുഷി വധക്കേസ് പുനരന്വേഷിക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നൂപുര്‍ തല്‍വാര്‍ നല്കിയ ജാമ്യാപേക്ഷയും സുപ്രീംകോടതി തള്ളിയിട്ടുണ്ട്. ഇതോടെ ഗാസിയാബാദ് കോടതിയില്‍ ആരംഭിച്ച നൂപുറിന്റേയും രാജേഷ് തല്വാറിന്റേയും വിചാരണ തുടരും. നൂപുറിന്റെ ഹര്‍ജിയെ സിബിഐ സുപ്രീംകോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.
2008 മെയ് 15,16 തീയതികളിലായി ഇവരുടെ മകള്‍ ആരുഷി, വീട്ടുജോലിക്കാരന് ഹേംരാജ് എന്നിവരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് രാജേഷിനെതിരെ വേറെയും കുറ്റം ചുമത്തിയിട്ടുണ്ട്.
കേസില്‍ തല്‍വാര്‍ ദമ്പതികള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ കോടതി, ആദ്യം കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ രാജേഷ് തല്‍വാര്‍ ആദ്യം ഹാജരായെങ്കിലും അമ്മ നൂപുര്‍ ഹാജരാകാന്‍ തയ്യാറായില്ല. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റില്‍നിന്ന് സംരക്ഷണവും ജാമ്യവും തേടി നൂപുര്‍ കോടതിയെ സമീപിച്ചു. ഇതിനിടയില്‍ ഏപ്രില്‍ 30 ന് മുമ്പ് ഗാസിയാബാദിലെ വിചാരണ കോടതിയില്‍ ഹാജരാകാന്‍ നൂപുറിന് കോടതി നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് ഇവര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. നിലവില്‍ നൂപുറും രാജേഷ് തല്‍വാറും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
14 കാരിയായ മകള്‍ ആരുഷിയെ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ വീട്ടുജോലിക്കാരനായ ഹേംരാജിനൊപ്പം കണ്ട മാതാപിതാക്കള്‍ ആരുഷിയെ കൊല്ലുകയായിരുന്നുവെന്ന് സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: