ന്യൂദല്‍ഹി: മുസ്ലീം വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച സച്ചാര്‍ കമ്മറ്റിയുടെ ശുപാര്ശകളിന്മേല് സംസ്ഥാനങ്ങളോട് കേന്ദ്രം വിശദീകരണം തേടി. അടുത്തിടെ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചുകൊണ്ടാണ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് കേന്ദ്രം ഓര്‍മ്മപ്പെടുത്തിയത്. മുസ്ലീംജനത കൂടുതലുള്ള പ്രദേശങ്ങളിലെ പോലീസ്സ്റ്റേഷനുകളില്‍ ഒരു മുസ്ലീം ഇന്‍സ്പെക്ടറേയും അല്ലെങ്കില്‍ ഒരു സബ് ഇന്‍സ്പെക്ടറെയും നിയമിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ. സിംഗാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. സച്ചാര്‍ കമ്മറ്റിയുടെ ശുപാര്ശകളിന്മേല് സംസ്ഥാനങ്ങള്‍ എന്തൊക്കെയാണ് ചെയ്തതെന്ന റിപ്പോര്‍ട്ട് ഈമാസം അവസാനത്തോടെ അയച്ചുകൊടുക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: