ന്യൂദല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ഇന്ത്യയിലെത്തി. സൈനിക സഹകരണമുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി വിഷയങ്ങള്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ പനേറ്റ ചര്‍ച്ച ചെയ്യും.
ഇന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനുമായും പനേറ്റ കൂടിക്കാഴ്ച നടത്തും. നാളെ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തുന്ന പനേറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് സംഘടിപ്പിച്ചിരിക്കുന്ന ഇന്ത്യാ-യുഎസ് പ്രതിരോധ സഹകരണത്തെത്തുറിച്ചുള്ള ശില്പശാലയില് സംസാരിക്കും.
കഴിഞ്ഞ വര്‍ഷം യു.എസ് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റെടുത്തശേഷം പനേറ്റയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: