ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 23 പേര് മരിച്ചു. വിവാഹത്തില്‍ പങ്കെടുത്ത് ചക്വാലിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പ്പെട്ടത്. നൂറോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.
അപകടം നടന്നയുടന്‍ തന്നെ നാട്ടുകാരും മറ്റും സംഭവസ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ബസ് വെട്ടിപ്പൊളിച്ചാണ് ബസിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തെടുത്തത്. റാവല്‍ പിണ്ടിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: