ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനംഗങ്ങളെ നിയമിക്കുന്ന സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി. ഇക്കാര്യമുന്നയിച്ച് അദ്വാനി പ്രധാനമന്ത്രിക്ക് കത്തയച്ചു. നിലവില്‍ പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ച് രാഷ്ട്രപതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനംഗങ്ങളെ നിയമിക്കുന്നത്. ഇത് ജനങ്ങളില്‍ വിശ്വാസമുണ്ടാക്കുന്ന രീതിയിലല്ലെന്ന് കത്തില്‍ അദ്വാനി ചൂണ്ടിക്കാട്ടി. ഭരണകക്ഷികളുടെ താത്പര്യപ്രകാരമുള്ള നിയമനം പക്ഷപാതപരമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനംഗങ്ങളുടെ നിയമനം സുതാര്യമായിരിക്കണമെന്നും ഇതിനായി മുഖ്യപ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, കേന്ദ്ര നിയമമന്ത്രി, ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും ഓരോ പ്രതിപക്ഷാംഗങ്ങള്‍ തുടങ്ങിയവരടങ്ങുന്ന ഒരു സമിതിയായിരിക്കണം തെരഞ്ഞെടുക്ക് കമ്മീഷനംഗങ്ങളെ നിയമിക്കേണ്ടതെന്നും അദ്വാനി പറഞ്ഞു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്. വൈ. ഖുറേഷി ഈ മാസം അവസാനം വിരമിക്കാനിരിക്കെയാണ് അദ്വാനി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്. എന്നാല്‍ നല്ല പ്രവര്‍ത്തനത്തിന്റെ പേരില്‍ ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയതാണ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനമെന്നും ഇക്കാര്യം ബിജെപിക്കും അറിയാമെന്നും പാര്‍ലമെന്റ്കാര്യ സഹമന്ത്രി ഹരീഷ് റാവത്ത് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: