ന്യൂദല്‍ഹി: ദല്‍ഹിയില്‍ സിആര്‍പിഎഫ് ഹെഡ്ക്വാട്ടേഴ്സില്‍ തീപിടിത്തം. രാവിലെ 6.45ഓടെയാണു നാലുനില കെട്ടിടമായ സിജിഒ കോംപ്ലക്സിന്റെ താഴത്തെ നിലയില്‍ തീ പടര്‍ന്നത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. നിരവധി ഓഫിസ് ഫയലുകളും രേഖകളും കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടിത്ത കാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: