ജോന്‍പൂര്‍: ഹൗറ-ഡൂണ്‍ എക്സ്പ്രസ് പാളം തെറ്റി അഞ്ച് പേര് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇതിന് പുറകില്‍ അട്ടിമറിയുണ്ടോ എന്നന്വേഷിക്കാന്‍ റെയില്‍വേ സുരക്ഷാ കമ്മീഷനറെ ചുമതലപ്പെടുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി മുകുള്‍ റോയി അറിയിച്ചു.
ഹൗറ-ഡൂണ്‍ എക്സ്പ്രസ് പാളം തെറ്റി അഞ്ച് പേര് മരിക്കാനിടയായ സ്ഥലം മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചതായും അപകടത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്നവരെ കണ്ട് സംസാരിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് മന്ത്രി ആശുപത്രി സന്ദര്‍ശിച്ച് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ കാര്യങ്ങള്‍ അന്വേഷിച്ചത്. ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സാ ചെലവ് റെയില്‍വേ മന്ത്രാലയം വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
വാരണാസിയില്‍നിന്നും 70 കിലോമീറ്റര്‍ അകലെ മര്‍വാ റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. അപകടത്തെക്കുറിച്ചന്വേഷിക്കാന്‍ സുരക്ഷാ കമ്മീഷനെ ചുമതലപ്പെടുത്തിയതായും ഏഴ് ദിവസത്തിനുള്ളില്‍ അപകട കാരണം കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സംഭവസ്ഥലം സന്ദര്‍ശിക്കവെ മന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ നടക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രാഥമിക അന്വേഷണത്തില്‍ അപകടത്തിന് കാരണം അട്ടിമറിയല്ലെന്നും എന്നാല്‍ ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കകം അറിയാമെന്നും റോയ് പറഞ്ഞു.
ട്രെയിന്‍ പാളം തെറ്റാനുള്ള കാരണം അപകടമാണോ അതോ അട്ടിമറിയാണോ എന്നന്വേഷിക്കാന്‍ മുന്‍ റെയില്‍വേ മന്ത്രിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ജോന്‍പൂരില്‍ ബുധനാഴ്ച ഹൗറ-ഡെറാഡൂണ്‍ എക്സ്പ്രസ് പാളം തെറ്റി അഞ്ച് പേര് മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ട്രെയിനിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: