വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധത്തിന് കൂടുതല്‍ ഊന്നല്‍ നല്കാന് തീരുമാനിച്ചതായി യുഎസ് അറിയിച്ചു. ഈ മാസം അവസാനം നടക്കുന്ന ചര്‍ച്ചയില്‍ പ്രതിരോധം, വാണിജ്യം, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യും.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പാനേറ്റ അടുത്തയാഴ്ച രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തുന്നത്. സാമ്പത്തിക കാര്യങ്ങള്‍, വ്യാപാര മേഖല എന്നിവയെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച ചെയ്യാനായി ജൂണ്‍ അവസാനവാരം ട്രഷറി സെക്രട്ടറി തിമോത്തി ഗെയ്ത്നര്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കയാണ്.
ഇതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് ഇന്ത്യന്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഹിലരി ക്ലിന്റണും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയും തമ്മിലുള്ള മൂന്നാംഘട്ട ചര്‍ച്ച ജൂണ്‍ 13 ന് വാഷിംഗ്ടണില്‍ നടക്കും. ഹിലരി ക്ലിന്റണുമായുള്ള ചര്‍ച്ചയില്‍ നാല് കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും.
ഒരു ദിവസം മുമ്പ് കേന്ദ്രമന്ത്രി കപില്‍ സിബലുമായി ഹിലരി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞവര്‍ഷം ജൂണില്‍ നടന്ന കൂടിക്കാഴ്ചയുടെ തുടര്‍ച്ചകളായിരിക്കും നടക്കുക. ഇന്ത്യയില്‍നിന്നുള്ള വിവിധ വിദ്യാഭ്യാസ വകുപ്പിലെ അധികൃതര്‍, പല യൂണിവേഴ്സിറ്റികളിലെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ സിബലിനെ അനുഗമിക്കും.
ജൂണ്‍ 11 ന് കേന്ദ്രമന്ത്രി വിലാസ്റാവു ദേശ്മുഖ് ഹിലരിയുായി ശാസ്ത്ര-സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: