ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് ആന്‍ഡി കോള്‍സണിനെ പോലീസ് അറസ്റ്റ് ചെയ്തു. 44 വയസ്സുള്ള ആന്‍ഡി കോള്സണിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കോടതിയില്‍ കള്ളസാക്ഷി പറഞ്ഞതിനാലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വിവാദപത്രം ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ എഡിറ്ററായിരുന്നു കോള്‍സണ്‍.
കോള്‍സണെ ഇയാളുടെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ സ്കോട്ടിഷ് പോലീസ് ചോദ്യം ചെയ്തുവരികയാണ്. പത്രത്തില്‍ നടന്ന ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്റെ അറിവോടെയല്ലെന്നായിരുന്നു കോള്‍സണിന്റെ വാദം. എന്നാല്‍ ഈ വാദം പൊളിയുന്ന സൂചനകള്‍ പോലീസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. നേരത്തെ കോള്‍സണ്‍ അഴിമതിക്കേസിലും ജയിലില്‍ കിടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: