കറാച്ചി: പാക്കിസ്ഥാനിലെ വാണിജ്യനഗരമായ കറാച്ചിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പത്ത് പേര് മരണപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയ്ക്ക് ശേഷം നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ പ്രവര്‍ത്തകരുമുള്‍പ്പെടെ 16 പേര് മരണപ്പെട്ടുവെന്നാണ് കണക്ക്.
അതേ സമയം കലാപത്തില്‍ പത്ത് പേര് കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. താരിഖ് റോഡിലെ കടകളിലുണ്ടായ അക്രമത്തിലും കൊള്ളിവയ്പ്പിലും മാത്രം ഇന്നലെ നാല്പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: