മോസ്ക്കൊ: മെക്സിക്കോയില്‍ ജൂണില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
ഭാവി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കരാറും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
ലോസ്കാബോസില് നടക്കുന്ന ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റും യുഎസ് പ്രസിഡന്റും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതായും വളരെ പ്രാധാന്യമര്‍ഹിക്കുന്ന പല കരാറുകളിലും ഒപ്പുവയ്ക്കാന്‍ സാധ്യതയുള്ളതായും പുടിന്റെ വക്താവ് യൂറി യുഷ്ക്കോവ് പറഞ്ഞു.
ഇതു സംബന്ധിച്ച് പുടിനും ഒബാമയും ഈ മാസം ആദ്യവാരം സംസാരിച്ചിരുന്നതായും ഉഭയകക്ഷി ബന്ധം പുതുക്കുകയും കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടിക്കാഴ്ച സംബന്ധിച്ച് ഒബാമയുടെ കത്തിന് മറുപടിയായി മെയ് 18-19 തീയതികളില്‍ നടന്ന ജി 8 ഉച്ചകോടിയില്‍ പുടിനുവേണ്ടി പങ്കെടുത്ത റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്ദേവ് പുടിന്റെ മറുപടി വ്യക്തമാക്കിയിരുന്നു.
യുഎസുമായുള്ള മെദ്ദേവിന്റെ നയം തുടര്‍ന്നുകൊണ്ടുപോകുമെന്നും 2010 ല്‍ ഒപ്പുവച്ച അണ്വായുധ കരാര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് 2009 ലാണ് ഒബാമയും പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: