ഇസ്ലാമാബാദ്: ലഷ്കര്‍ അംഗമായ ബന്ധുവിന് അഭയം നല്‍കിയെന്ന സംശയത്തില്‍ പാക് ക്രിക്കറ്റര്‍ ഉമര്‍ ഗുല്ലിന്റെ വീട്ടില്‍ സൈന്യം റെയ്ഡ് നടത്തി. ഉമറിന്റെ സഹോദരന് മിറാജിനെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
ഉമറിന്റെ പെഷവാറിലെ വീട്ടില്‍ ഇന്നലെയാണ് റെയ്ഡ് നടത്തിയതെന്ന് ദ എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ലഷ്കര്‍ തീവ്രവാദികള്‍ക്കായി ഖൈബര്‍ മേഖലയിലെ ബാരയില്‍ സൈന്യം നടത്തിയ പരിശോധനയ്ക്കിടെ രക്ഷപെട്ട ഹാജി ദാലി എന്നയാള്‍ക്ക് അഭയം നല്‍കിയതിന്റെ പേരിലായിരുന്നു റെയ്ഡ്.
ദിവസങ്ങളോളം ഉമര്‍ ഗുല്ലിന്റെ വീട്ടില്‍ താമസിച്ച ശേഷമാണ് ഹാജി ദാലി പെഷവാര്‍ വിട്ടതെന്നാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഉമറിന്റെ വീടിനടുത്ത് കുടുംബാംഗങ്ങള്‍ നടത്തുന്ന മാതൃഭവനത്തിലെ രണ്ട് ജീവനക്കാരെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായിട്ടാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: