ഇസ്ലാമാബാദ്: ഹ്രസ്വദൂര ആണവ ബാലിസ്റ്റിക് മിസൈലായ ഹഫ്ത-9 പാക്കിസ്ഥാന് വിജയകരമായി പരീക്ഷിച്ചു. പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഈ മിസൈലിന് 60 കിലോമീറ്ററാണ് ദൂര പരിധി. കരയില്‍ നിന്നും കരയിലേക്ക് വിക്ഷേപിക്കാവുന്നതാണ് ഈ മിസൈല്‍.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് പാക്കിസ്ഥാന് മിസെയില്‍ പരീക്ഷണം നടത്തുന്നത്. ഈ മാസം പത്തിന് ഹഫ്ത-3 ഉം ഏപ്രില്‍ 25 ന് മധ്യദൂര മിസൈലായ ഹഫ്ത- 4ഉം പാക്കിസ്ഥാന് വിജയകരമായി പരീക്ഷിച്ചിരുന്നു. പതിവു പരീക്ഷണമായിരുന്നു ഇതെന്നു പാക് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്നതും 25 കിലോ മീറ്റര്‍ ദൂരപരിധിയുള്ളതുമായ രണ്ട് വിമാനവേധ ആകാശ് മിസൈലുകള്‍ ഇന്ത്യ തിങ്കളാഴ്ച വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പാക്കിസ്ഥാന്റെ മിസെയില്‍ പരീക്ഷണമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: