ന്യൂദല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അറ്റാദായം 12,670.43 കോടി രൂപയായി ഉയര്‍ന്നു. 2012 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ 224 ശതമാനം വര്‍ധനവാണ് ഐഒസി നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 3,905.16 കോടി രൂപയായിരുന്നു.
9,400 കോടി രൂപയുടെ അറ്റലാഭം ഇക്കാലയളവില്‍ ഐഒസി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 140.70 ശതമാനം വര്‍ധനവാണ് പ്രതിവര്‍ഷം കമ്പനിയ്ക്കുണ്ടാകുന്നത്. നാലാം പാദത്തില്‍ മൊത്ത വരുമാനം 1,30,305.35 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 99,130.03 കോടി രൂപയായിരുന്നു. നികുതിക്ക് ശേഷമുള്ള അറ്റലാഭം 4,225.98 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,830.72 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 2012 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഐഒസിയുടെ മൊത്തം വരുമാനം 4,12,111.16 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 3,13,244.71 കോടി രൂപയായിരുന്നു. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഓഹരി ഒന്നിന് അഞ്ച് രൂപ ലാഭവിഹിതത്തിന് ഐഒസി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: