ഇസ്ലാമാബാദ്: പാക്കിസ്ഥാന് പരമാധികാര രാഷ്ട്രമാണെന്ന് ലഷ്ക്കറെ തൊയ്ബ സ്ഥാപകന്‍ ഹഫിസ് മുഹമ്മദ് സയിദ്. രാജ്യത്തെ ഇന്ത്യന്‍ മാര്‍ക്കറ്റ് ആക്കാനുള്ള നീക്കം ഡെഫെ-ഇ പാക്കിസ്ഥാന് കൗണ്‍സില്‍ (ഡിപിസി) അനുവദിക്കില്ലെന്ന് സയിദ് വ്യക്തമാക്കി. കറാച്ചിയില്‍ നടത്തിയ ഡിപിസി യോഗത്തിലാണ് സയിദ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്താന്‍ ഇന്ത്യയും യുഎസും ശ്രമിക്കുകയാണെന്നും ഇന്ത്യക്ക് ഉറ്റ വ്യാപാര പങ്കാളി പദവി നല്കുവാനുള്ള നീക്കം തടയുമെന്നും സയിദ് പറഞ്ഞു.
40 ഓളം ഭീകരവാദസംഘടനകളുള്ള സംഘടനയാണ് ഡിപിസി. കഴിഞ്ഞവര്‍ഷം അഫ്ഗാനിസ്ഥാനിലുണ്ടായ നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷമാണ് ഡിപിസി രൂപീകരിക്കുന്നത്. തുടര്‍ന്ന് യുഎസിനെതിരെയും ഇന്ത്യക്കെതിരെയും നിരവധി റാലികള്‍ സെയിദിന്റെ നേതൃത്വത്തില്‍ നത്തിയിരുന്നു.
നാറ്റോ പാത തുറക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും ശ്രമങ്ങള്‍ പാക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനെ ഡിപിസി ശക്തമായി ചെറുക്കുമെന്ന് ജമാത്ത്-ഇ-ഇസ്ലാമി നേതാവ് മുനാവര്‍ ഹസന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എത്ര തുക നല്കുവാനും തങ്ങള്‍ തയ്യാറാണ്. എന്നാല്‍ നാറ്റോ പാത വഴി യുഎസ് സൈന്യത്തെ കടക്കാന്‍ അനുവദിക്കില്ലെന്നും ഹസന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: