ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാനിലെ നോര്‍ത്ത് വസിറിസ്ഥാനില്‍ യു.എസിന്റെ പൈലറ്റില്ലാ വിമാനങ്ങള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മിസൈല്‍ ആക്രമണം നടത്തി. മിരന്ഷയിലെ ഒരു വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഈ മേഖലയില്‍ രണ്ടു മിസൈലുകള്‍ വര്‍ഷിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ബേക്കറിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങിവരുന്നതിനിടയിലാണ് ഭീകരരെന്ന് സംശയിക്കുന്നവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. താലിബാനും അല്‍ ക്വയ്ദയ്ക്കും ഏറ്റവും സ്വാധീനമുള്ള മേഖലയാണിത്. ഇന്നലെ യു.എസിന്റെ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ പത്തു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
അടുത്തിടെ നടന്ന നാറ്റോ ഉച്ചകോടിയ്ക്കു ശേഷം പാക് ഗോത്രമേഖലകളില്‍ തീവ്രവാദികളെ ലക്ഷ്യമിട്ട് യു.എസ് ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. പാക്കിസ്ഥാനിലെ അതിര്‍ത്തി പ്രദേശത്ത് യു.എസ് ആളില്ലാ ചാരവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന് പാര്‍ലമെന്റ് പ്രമേയം അവതരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: