വാഷിങ്ടണ്‍: ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ച പാക്കിസ്ഥാന് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ 33 വര്‍ഷത്തെ തടവിന് വിധിച്ച പാക് കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്ഥാനുള്ള സാമ്പത്തികസഹായം യു.എസ് വെട്ടിചുരുക്കി.
330 ലക്ഷം ഡോളര്‍ സാമ്പത്തികസഹായമാണ് യു.എസ് നിര്‍ത്തലാക്കിയത്. അഫ്രീദിയ്ക്ക് 33 വര്‍ഷം തടവ് ശിക്ഷനല്‍കിയതിനെതിരെ ഒരു വര്‍ഷം 10ലക്ഷം ഡോളര്‍ എന്ന രീതിയിലാണ് ധനസഹായം വെട്ടിചുരുക്കിയത്. ഇത് സംബന്ധിച്ച പ്രമേയം യു.എസ് സെനറ്റ് അംഗങ്ങള്‍ പാസാക്കി.
അഫ്രീദിക്ക് മാപ്പ് കൊടുക്കണമെന്ന യു.എസ് സെനറ്റര്‍മാരുടെ ആവശ്യം പാക്കിസ്ഥാന് തള്ളിയതിനെ തുടര്‍ന്നാണ് സാമ്പത്തികസഹായം കുറയ്ക്കാന്‍ യു.എസ് തീരുമാനിച്ചത്. അബൊട്ടാബാദില്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാജ വാക്സിനേഷന് പരിപാടിയിലൂടെയാണ് ഒളിവില്‍ കഴിയുകയായിരുന്ന ഒസാമയെ കണ്ടെത്താന്‍ അമേരിക്കന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് കഴിഞ്ഞത്.
വാക്സിനേഷന് പരിപാടിയിലൂടെ അബോട്ടാബാദിലെ ഒളികേന്ദ്രത്തില്‍ കഴിയുകയായിരുന്ന ഒസാമയുടെ ഡി.എന്‍.എ സാമ്പിള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കമാന്‍ഡോ ഓപ്പറേഷന് നടത്തി യു.എസ് സേന ഒബാമയെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: