ന്യൂദല്‍ഹി: അല്‍-ക്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ നിന്നും പിടികൂടി വധിച്ച യു.എസിന്റെ നടപടി നിയമ വിരുദ്ധമാണന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍.
എന്നാല്‍ ലാദനെ കൊന്നത് അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളുടെ ശക്തമായ ലംഘനമാണ്. യു.എസ് പാക്കിസ്ഥാനില്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി സാധാരണക്കാരായ ജനങ്ങളാണ് മരണപ്പെടുന്നത്. ഗോണ്ടിനാമോ ജയില്‍ 2011 ല്‍ അടച്ചു പൂട്ടുമെന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ ഇതു വരെ വാഗ്ദാനം പാലിച്ചിട്ടില്ല. 171 പേര് ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ വിശദീകരക്കുന്നുണ്ട്.
ലോകത്തിനു തന്നെ ഭീഷണിയായിരുന്ന അല്‍-ക്വയ്ദയും യു.എസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലമായിട്ടാണ് ലാദനെ കൊന്നത് എന്നാണ് ഇതിന് യു.എസ് നല്കുന്ന മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: