വാഷിങ്ടണ്‍: യു.എസ് നാവികസേനയുടെ ആണവ മുങ്ങിക്കപ്പലിനു തീപിടിച്ചു. യു.എസ്.എസ് മിയാമി എന്ന കപ്പലിനാണു തീപിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഞ്ച് അഗ്നിശമന സേനാംഗങ്ങള്‍ അടക്കം ഏഴു പേര്‍ക്കു പരുക്കേറ്റു.
യു.എസിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിയാനിലെ ഷിപ്പ്യാര്ഡില് നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പല്‍. കപ്പലിന്റെ ആണവ റിയാക്ടറിനെ തീപിടിത്തം ബാധിക്കാത്തതു വന്‍ദുരന്തം ഒഴിവാക്കി. റിയാക്റ്ററിന്റെ എതിര്‍വശത്താണു തീ പിടിച്ചത്.
തീപിടുത്തത്തിന്റെ കാരണം വെളിവായിട്ടില്ല. സംഭവത്തെ കുറിച്ച് സമഗ്രഅന്വേഷണം നടത്തുമെന്ന് സബ്മറൈന് കമാന്‍ഡര്‍ റിയല്‍ അഡ്മിറല്‍ റിക്ക് ബ്രക്കന്ഡിജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: