കാബൂള്‍: അഫ്ഗാനില്‍ 17 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു.54 പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.അഫ്ഗാന് സേനയും നാറ്റോസേനയും സംയുക്തമായി നടത്തിയ സൈനിക നടപടിയിലാണ് 17 ഭീകരര്‍ കൊല്ലപ്പെട്ടത്.അഫ്ഗാനിലെ ഒന്‍പത് പ്രവശ്യകളിലായാണ് സേന സൈനിക നടപടി തുടങ്ങിയത്.10 എകെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങളും സേന കണ്ടെടുത്തു.മെയ് 3 ന് അഫ്ഗാന് സേനക്കെതിരെയും നാറ്റോ സേനക്കുമെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ മറ്റ് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.അഫ്ഗാന് സേനയും130,000ഓളം നാറ്റോ സേനയും ചേര്‍ന്നുകൊണ്ടാണ് താലിബാന് ഭീകരര്‍ക്കെതിരെയുള്ള നടപടികള്‍ നടത്തുന്നത്.800 ഭീകരര്‍ ഈ വര്‍ഷം കൊല്ലപ്പെടുകയും 1450 പേര്‍ക്കോളം പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: