വാഷിംഗ്ടണ്‍: നാറ്റോ സേനക്ക് അഫ്ഗാന്‍ അതിര്‍ത്തി ഉടന്‍ പാക്കിസ്ഥാന്‍ തുറന്നു നല്‍കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. പാത തുറക്കുന്നത് സംബന്ധിച്ച് പാക്കിസ്ഥാനുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി ജെയ് കാര്‍ണി അറിയിച്ചു. അഫ്ഗാന്‍ പാത ഉടന്‍ തന്നെ നാറ്റോ സേനക്ക് തുറന്നു നല്‍കുമെന്നാണ് അമേരിക്കയുടെ ഉറച്ച വിശ്വാസം. ഇക്കാര്യത്തില്‍ പാക് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്നുമാണ് സൂചന. പാത തുറന്നു നല്‍കുന്നതില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിച്ചേരണമെന്ന് താല്‍പ്പര്യം ഉണ്ട്. ഉച്ചകോടിയില്‍ ധാരണയിലെത്താന്‍ കഴിയാത്തത് ഒബാമയെ നിരാശനാക്കിയിട്ടില്ല. നാറ്റോ ഉച്ചകോടിയില്‍ അഫ്ഗാന്‍ അതിര്‍ത്തി തുറന്നു നല്‍കുന്നത് സംബന്ധിച്ച് പാക്കിസ്ഥാനുമായി സമവായത്തിലെത്താന്‍ കഴിയാത്തത് ഒബാമയുടെ പരാജയമാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജെയ് കാര്‍ണി.
നാറ്റോ പാത സംബന്ധിച്ച് ഒബാമ കഴിഞ്ഞ ദിവസം പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി ഹൃസ്വ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ തുറന്ന ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ജെയ്കാര്‍ണി മാധ്യമങ്ങളെ അറിയിച്ചു. നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് നാറ്റോ പാത അടച്ചിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: