ലാഹോര്‍: അയോഗ്യനായ ഭരണാധികാരി മൂലം ലോകത്തിന് മുന്നില്‍ പാക്കിസ്ഥാന് അപമാനിക്കപ്പെട്ടതായി പാക് മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷി കുറ്റപ്പെടുത്തി. ഷിക്കാഗോയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് തണുത്ത സ്വീകരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നാറ്റോ ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാന് പാത നാറ്റോ സേനയ്ക്ക് തുറന്ന് കൊടുക്കാത്തത് സംബന്ധിച്ച പാക് നിലപാട് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പാക് ഭരണകൂടം പരാജയപ്പെട്ടുവെന്നും ഖുറൈഷി കുറ്റപ്പെടുത്തി. ഈയിടയ്ക്കാണ് സര്‍ദാരിയുടെ പാകിസ്ഥാന് പ്യൂപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്ന് ഖുറൈഷി പുറത്തുവന്നത്.
നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അവസാന നിമിഷമാണ് സര്‍ദാരിയ്ക്ക് ക്ഷണം കിട്ടിയത്. അവിടെയെത്തിയ സര്‍ദാരിക്ക് ലോകനേതാക്കള്‍ തണുത്ത സ്വീകരണമാണ് നല്‍കിയത്. പ്രസിഡന്റ് അപമാനിതനായതിലൂടെ രാജ്യമാണ് നാണം കെട്ടതെന്നും ഖുറൈഷി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: