കാസര്‍കോട് : തളങ്കര ഇരട്ടക്കൊലകേസ് പ്രതികളെ വന്‍സുരക്ഷാ സജ്ജീകരണങ്ങളോടെ കാസര്‍കോട്ടെത്തിച്ചു. ഇരട്ടക്കൊലക്കേസിണ്റ്റെ കുറ്റപത്രം വിചാരണ കോടതിയായ ജില്ലാ കോടതിയിലേക്ക് മാറ്റുന്നതിനു മുന്നോടിയായാണ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ൧൯൯൮ ഫെബ്രുവരി ൨൩ന് ആണ് ഇരട്ടക്കൊല നടന്നത്. തളങ്കര, ഖാസിലൈനില്‍ അബ്ദുള്ളയുടെ ഭാര്യ പി എസ് ബീഫാത്തിമ (൫൮), വീട്ടുജോലിക്കാരിയായ തമിഴ്നാട് സ്വദേശിനി ശെല്‍വി(൧൪) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്‍പതിലേറെ കൊലക്കേസുകളിലും നൂറിലേറെ കവര്‍ച്ചാകേസുകളിലും പ്രതികളായി ബാംഗ്ളൂറ്‍, പരപ്പന, അഗ്രഹാര ജയിലില്‍ക്കഴിയുകയായിരുന്ന കുപ്രസിദ്ധമായ ദണ്ഡുപാളയം സംഘം. സംഘാംഗങ്ങളായ വെങ്കിടേഷ് എന്ന രമേശ്(൨൮), പത്മ(൨൨), സാവിത്രി (൨൩), ദൊഡ്ഡഹനുമ (൩൩), മുനികൃഷ്ണ (൨൮), നല്ലതിമ്മ (൨൮), ലക്ഷ്മി (൩൫), വിഷ്ണുഡു (൨൦) എന്നീ പ്രതികളെയാണ് പ്രത്യേക വാഹനത്തില്‍ കനത്ത സുരക്ഷയോടെ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ പാര്‍പ്പിച്ച പ്രതികളില്‍ വെങ്കിടേഷ് എന്ന രമേശ്, പത്മ, സാവിത്രി എന്നിവരെ ബെല്‍ഗാം ജയിലിലേക്കും മറ്റുള്ളവരെ അഗ്രഹാര ജയിലിലേക്കും കൊണ്ടുപോയി. വീട്ടിനകത്തു കടന്ന പ്രതികള്‍ നൈലോണ്‍ കയര്‍ ഉപയോഗിച്ച് കഴുത്തുമുറുക്കിയായിരുന്നു ഇരുവരെയും കൊലപ്പെടുത്തിയത്. അതിനുശേഷം ൨൫.൫ പവന്‍ സ്വര്‍ണാഭരണങ്ങളുമായി സ്ഥലം വിടുകയായിരുന്നു. ഗുജ്ലി സാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന എത്തി, പരിസരങ്ങളും മറ്റും കൃത്യമായി മനസ്സിലാക്കിയാണ് ഇരട്ടക്കൊല നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും നാടിനെ നടുക്കിയ ഇരട്ടക്കൊലയാളികളെ കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ് കേരളത്തെയും കര്‍ണാടകയെയും വിറപ്പിച്ച കുപ്രസിദ്ധ കൊലയാളിസംഘത്തെ മംഗലാപുരത്ത് അറസ്റ്റ് ചെയ്തത്. അതോടെ നിരവധി കൊലക്കേസുകള്‍ക്കു തുമ്പായി. പ്രസ്തുത കൊലക്കേസുകള്‍ക്കും തളങ്കര ഇരട്ടക്കൊലക്കേസിനും സാമ്യം ഉണ്ടായിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് തളങ്കര ഇരട്ടക്കൊലയ്‌ക്കു തുമ്പായത്. ഇരട്ടക്കൊല നടത്തിയശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ വീട് പുറത്തുനിന്നു പൂട്ടി താക്കോല്‍ തളങ്കരയില്‍ ഉപേക്ഷിച്ച ശേഷം റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും അവിടെ നിന്നും ട്രയിന്‍ മാര്‍ഗം മംഗലാപുരത്തേക്ക് കടന്നുവെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി, നിരവധി കേസുകളില്‍ പ്രതികളായതിനാല്‍ ദണ്ഡുപാളയ സംഘത്തെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാലാണ് ൨൦൦൨ല്‍ ജില്ലാ കോടതിയിലേക്ക് കമ്മിറ്റി ചെയ്യേണ്ട കേസ് ഇതുവരെ നീണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: