കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെക്കെതിരെ വിദേശരാജ്യങ്ങളുടെ കൈകളിലെ കളിപ്പാവയാണ് മുന്‍ സൈനിക മേധാവി ശരത് ഫോന്‍സെകയെന്ന് ലങ്കന്‍ മാധ്യമങ്ങള്‍. സൈനിക അട്ടിമറിക്ക് ശ്രമിച്ചുവെന്നാരോപിച്ച് ജയിലിലായിരുന്ന ഫോന്‍സെകെ തിങ്കളാഴ്ചയാണ് ജയില്‍ മോചിതനായത്.
എല്‍ടിടിഇയെ അടിച്ചമര്‍ത്തുകയും സംഘടനാ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിക്കുകയും ചെയ്ത ആഭ്യന്തരയുദ്ധത്തിനുശേഷം 2010ലാണ് അദ്ദേഹം ജയിലില്‍ അടക്കപ്പെടുന്നത്. ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഫോന്‍സെക മഹീന്ദരജപക്സയോട് പരാജയപ്പെട്ടിരുന്നു.
ജയില്‍ മോചിതനായ ഫോന്‍സകയുടെ രാഷ്‌ട്രീയ പദ്ധതികളെക്കുറിച്ചും ചില കഥകള്‍ മെനഞ്ഞുകൊണ്ടാണ് ലങ്കയിലെ പ്രാദേശികമാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വരവ് ആഘോഷിച്ചത്. ഇനിയുള്ള ജീവിതം ജനങ്ങള്‍ക്കുവേണ്ടി സേവിക്കാനാണ് ഫോന്‍സെകയുടെ തീരുമാനമെന്നും, ഡെമോക്രാറ്റിക് നാഷണല്‍ അലൈന്‍സില്‍ ചേര്‍ന്നുകൊണ്ട് രാഷ്‌ട്രീയ പ്രവര്‍ത്തനം തുടരുമെന്നുമാണ് ഇംഗ്ലീഷ് പത്രമായ സിന്‍ഹാലയും, തമിഴ് പ്രസും വാര്‍ത്ത നല്‍കിയിരിക്കുന്നത്. അതേസമയം ഫോന്‍സെകയുടെ മോചനത്തെ ലങ്കന്‍സ്റ്റേറ്റ് മാധ്യങ്ങള്‍ മൗനം പാലിക്കുകയാണ് ചെയ്തത്.
യുദ്ധകാലയളവില്‍ സൈനിക മേധാവി പലതും ത്യജിച്ചുവെന്നും, ഇക്കാലയളവില്‍ രാഷ്‌ട്രീയം ഒരു വൃത്തികെട്ട കളിയാണെന്നും മനസിലാക്കിയതായും അദ്ദേഹം ഒരു രാഷ്‌ട്രീയ കളിപ്പാവയായിമാറുകയും, ജയിലില്‍ അത് അവസാനിക്കുകയുമാണ് ഉണ്ടായതെന്നും പത്രങ്ങളില്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ മുതലാണ് യഥാര്‍ത്ഥ യുദ്ധം ആരംഭിച്ചതെന്നും ഫോന്‍സെകെ അദ്ദേഹത്തിന്റെ പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ശ്രമം ആരംഭിച്ചുവെന്നും ദ ഐലന്റ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: