ചിക്കാഗോ:യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും കൂടിക്കാഴ്ച്ച നടത്തി.അഫ്ഗാനിലെ നാറ്റോപാത തുറക്കുന്നതു സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്ന് യുഎസ് അധിക്യതര്‍ അറിയിച്ചു.നാറ്റോ ഉച്ചകോടിയുടെ ഭാഗമായാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്നും എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാനാകില്ലെന്നും യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ അഫ്ഗാനിലുണ്ടായ നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക്ക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനുശേഷമാണ് നാറ്റോ പാത അടച്ചിട്ടത്.ഇതിനേത്തുടര്‍ന്ന് ഇരു രാഷ്ട്രങ്ങളുടേയും ബന്ധം വഷളായിരുന്നു.ഇന്നലെ ഇരു നേതാക്കളും നടത്തിയ ചര്‍ച്ച രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുളള ശുഭസൂചനയായിട്ടാണ് കാണുന്നത്.നാറ്റോ സൈനികര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന പാതയിന്മേലുളള വിലക്ക് പിന്‍വലിക്കുന്നതിന് പാക്ക് സര്‍ക്കാര്‍ രണ്ട് ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.നാറ്റോ ആക്രമണത്തില്‍ യുഎസ് നിരുപാധികം മാപ്പ് പറയണമെന്നും വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ആവശ്യങ്ങള്‍. അതേസമയം,നാറ്റോ പാത തുറക്കുന്നതു സംബന്ധിച്ച് പാക്കിസ്ഥാനുമായി ശരിയായ ദിശയില്‍ മുന്നോട്ട് പോകുമെന്ന് വൈറ്റ് ഹൗസ് വ്യത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: