വാഷിങ്ങ്ടണ്‍: ചിക്കാഗോയില്‍ ആരംഭിച്ച രണ്ട് ദിവസത്തെ നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി ചര്‍ച്ച നടത്താന്‍ ഒബാമ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്.നാറ്റോ പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അനുകൂല നിലപാട് പാക്ക് സര്‍ക്കാര്‍ എടുക്കാത്തതിനാലാണ് ഒബാമ ചര്‍ച്ചക്ക് വിസമ്മതിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇന്നലെ ആരംഭിച്ച നാറ്റോ ഉച്ചകോടിയില്‍ നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ച് ഒരു തരത്തിലുമുള്ള അനുകൂല നിലപാടും ഉണ്ടായില്ല.നവംബറിലുണ്ടായ നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക്ക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് മാപ്പ് പറയണമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.എന്നാല്‍ പാക്ക് നിലപാട് അംഗീകരിക്കാതെ യുഎസ് ഒഴിഞ്ഞു മാറുന്നത് നാറ്റോ പാത തുറക്കുന്നതില്‍ കാലതാമസം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.നവംബറിലുണ്ടായ ആക്രമണത്തില്‍ അനുശോചനം അറിയിച്ചതാണെന്നും മാപ്പ് പറയുന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് യുഎസ് ഭരണകൂടം പോകില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉച്ചകോടിയില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നതിനാല്‍ ഒബാമ സര്‍ദാരിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് വൈതൗസ് വ്യത്തങ്ങള്‍ അറിയിച്ചത്.പാക്ക് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടനുസരിച്ച് യുഎസുമായി ഒരു ഉടമ്പടിയില്‍ ഒപ്പു വക്കാന്‍ സാധ്യത ഇല്ലെന്നാണ്.ഇന്നലെ ആരംഭിച്ച ഉച്ചകോടിയില്‍ തന്നെ നാറ്റോ വിഷയം പരാജയപ്പെട്ടുവെങ്കിലും അടുത്ത ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ഉണ്ടാകുമെന്നാണ് അറിയിച്ചത്.60 രാഷ്ട്രങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: