കൊളംബോ: ശ്രീലങ്കന്‍ മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സെകയെ ഉടന്‍ മോചിപ്പിക്കും. അദ്ദേഹത്തിന്റെ മോചനം സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ ഒപ്പുവെച്ചു. പ്രസിഡന്‍ഷ്യല്‍ ചീഫ് ഓഫ് സ്റ്റാഫ് ജെമിനി സേനാരത്തിന് ഉത്തരവ് കൈമാറുകയും ചെയ്തു. പ്രസിഡന്‍ഷ്യല്‍ വക്താവ് ബന്ദുല ജയശേഖരയാണ് ഇക്കാര്യം അറിയിച്ചത്. സൈനിക അട്ടിമറിക്ക് ശ്രമിച്ചെന്നാരോപിച്ച് 2010 ഫെബ്രുവരിയിലാണ് ഫോന്‍സെക ജയിലില്‍ അടക്കപ്പെട്ടത്.
2010ല്‍ എല്‍ടിടിഇയെ അടിച്ചമര്‍ത്തുകയും സംഘടനാ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിക്കുകയും ചെയ്ത ആഭ്യന്തര യുദ്ധത്തിന് ശേഷമായിരുന്നു അട്ടിമറി നടന്നത്. എന്നാല്‍ ജനുവരിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹിന്ദ രാജപക്സെയോട് അദ്ദേഹം പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഫൊന്‍സെകയെ ജയിലിലടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: