ന്യൂയോര്‍ക്ക്: ചൈനീസ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയതിന് വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്ന അന്ധനായ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ചെന്‍ ഗുയാങ്ങ് ചെങ്ങ് അമേരിക്കയിലെത്തി. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ന്യൂയോര്‍ക്കിലെത്തിയ ചെങ്ങ് അമേരിക്കയ്ക്കും ഒപ്പം ചൈനയ്ക്കും നന്ദി പറഞ്ഞു. അനീതിയ്ക്കെതിരെ പോരാടാന്‍ തന്നെ സ്വീകരിക്കാന്‍ എത്തിയവരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചൈനയുടെ ഒറ്റക്കുട്ടി നയത്തിനും നിര്‍ബന്ധിത ഗര്ഭഛിദ്രത്തിനുമെതിരെ പ്രചാരണം നടത്തിയതിന് വീട്ടുതടങ്കലിലായ ചെന്‍ രക്ഷപ്പെട്ട് ബെയ്ജിംഗിലെ അമേരിക്കന്‍ എംബസ്സിയില്‍ അഭയം തേടുകയായിരുന്നു. അഭയം നല്‍കണമെന്ന് അമേരിക്കയോട് ചെന്‍ അഭ്യര്‍ത്ഥന നടത്തിയതിനെത്തുടര്‍ന്ന് അമേരിക്ക പ്രശ്നത്തില്‍ ഇടപെട്ടു. മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന അമേരിക്കയുടെ നിലപാട് നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന മനസ്സിലാക്കിയ ചൈന നിലപാടില്‍ അയവ് വരുത്തുകയും ചെന്നിന് അമേരിക്കയില്‍ പോകാന്‍ അനുമതി നല്‍കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: