ഇസ്ലാമാബാദ്:പാകിസ്ഥാനില്‍ ചില നഗരങ്ങളില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ട്വിറ്റര്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദ്, റാവല്പിണ്ടിയ്ക്കടുത്ത് ഗാരിസണ്‍ എന്നീ നഗരങ്ങളില്‍ കമ്പ്യൂട്ടറുകളിലും മൊബെയില്‍ ഫോണുകളിലും ട്വിറ്റര്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ശരിയല്ലെന്നും ട്വിറ്ററിന് യാതൊരു നിരോധനവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് വ്യക്തമാക്കി. ട്വിറ്ററിനും ഫേസ് ബുക്കിനും രാജ്യത്ത് യാതൊരു നിയന്ത്രണവുമില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു എന്ന് ട്വിറ്ററിലൂടെതന്നെയാണ് റഹ്മാന് മാലിക്ക് ജനങ്ങളെ അറിയിച്ചത്. കെട്ടുകഥകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ആലോചനയുണ്ടോ എന്ന് ട്വിറ്ററിലൂടെയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് എന്തിന് അങ്ങനെ ചിന്തിക്കണം എന്നായിരുന്നു മാലിക്കിന്റെ മറുപടി. അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും ചിത്രങ്ങളും ട്വിറ്ററിലൂടെയും മറ്റും പ്രചരിപ്പിക്കുന്നതിനെതിരെ പാക്കിസ്ഥാന് ഐടി മന്ത്രി രാജ പര്‍വേസ് അഷ്റഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലെ വിവാദപരമായ ഉള്ളടക്കത്തെക്കുറിച്ച് ലാഹോര്‍ ഹൈക്കോടതിയും ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: