വാഷിംഗ്ടണ്‍: യുഎസിലെ ക്യാമ്പ് ഡേവിഡില്‍ നടന്ന ജി എട്ട് ഉച്ചകോടി സമാപിച്ചു. യൂറോപ്പിനെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയും ഗ്രീസിന്റെ കടക്കെണിയുമാണ് ജി എട്ട് ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്തത്. ജി എട്ട് രാജ്യങ്ങള്‍ ചെലവ് ചുരുക്കല്‍ നടപടി കൈക്കൊള്ളണമെന്നും ഇതോടൊപ്പം സമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന നടപടിക്ക് ഊന്നല്‍ നല്‍കണമെന്നും ജി എട്ട് ഉച്ചകോടിയില്‍ ആവശ്യമുയര്‍ന്നു.
സാമ്പത്തിക സ്ഥിരതയും വളര്‍ച്ചയും നിയന്ത്രിക്കാന്‍ ജി എട്ട് പ്രതിജ്ഞാബദ്ധമാണെന്നും ഇതോടൊപ്പം തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തണമെന്നും യുഎസ് പ്രസിഡന്റ് ഒബാമ പറഞ്ഞു.ഗ്രീസിനെ യൂറോ സോണില്‍ നിലനിര്‍ത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്കോയിസ് ആവശ്യപ്പെട്ടു.
കടപ്രതിസന്ധിയില്‍ അകപ്പെട്ട യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഡോളറിനെതിരെ യൂറോയുടെ മൂല്യം ഇടിയുന്നതും കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: