മലപ്പുറം: ചന്ദ്രശേഖരന് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിക്കാന്‍ ഡിവൈ എസ് പി ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും കണ്ണൂര്‍ ജില്ലയിലെ പല പോലീസുദ്യോഗസ്ഥരെയും സിപിഎം ഭയപ്പെടുത്തി വെച്ചിരിക്കുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന മുസ്ലിംലീഗ് സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും എംഎല്‍എമാരുടെയും സംയുക്തയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇ ടി മുഹമ്മദ് ബഷീര്‍. ടി.പി. ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം നേതൃത്വത്തെ പുറത്തു കൊണ്ടു വരണം. ഷുക്കൂര്‍ വധത്തില്‍ പൊലീസ് അന്വേഷണത്തിന് ഗൗരവം പോര. ഈ കേസില്‍ മുഖ്യപ്രതികള്‍ ഇനിയും പിടിയിലായിട്ടില്ല. പലരും പൊലീസുമായുണ്ടാക്കിയ അഡ്ജസ്റ്റ്മെന്റ് പ്രകാരം കീഴടങ്ങുകയാണുണ്ടായത്. ഷൂക്കൂര്‍ വധക്കേസില്‍ നടപടിക്രമങ്ങള്‍ ഇനിയും വൈകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിമാരുടെയും നിയമസഭാ അംഗങ്ങളുടെയും പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ 30 മുതല്‍ ജൂണ്‍ 10 വരെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലും ജനജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കും. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ മുപ്പത് വരെ പാര്ട്ടിക്യാമ്പുകള് നടത്തും. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: