കൊളംബോ: യുദ്ധത്തിന്റെപേരില്‍ ശ്രീലങ്കയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ശ്രീലങ്ക അമേരിക്ക ഉറപ്പ് നല്കി.രാജ്യത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന കര്‍മ്മ പദ്ധതിസംബന്ധിച്ചുള്ള റിപ്പോര്‍ട്ടിനെക്കുറിച്ച് ലങ്കന്‍ വിദേശകാര്യമന്ത്രി ജിഎം പെരിസ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനുമായി ചര്‍ച്ച നടത്തിയിരുന്നു.
ആഭ്യന്തരയുദ്ധംമൂലം രാജ്യത്തുണ്ടായ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലങ്കന്‍ സര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ അധ്യക്ഷനായ ഉന്നത സമിതിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം ഹിലരിക്ക് ഉറപ്പു നല്കി.നാല് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു പെരിസ്.സുരക്ഷാ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കര്മ്മപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചര്ച്ചചെയ്യുകമാത്രമാണുണ്ടായതെന്നും ഇതിന്റെ രേഖകള്‍ ഹിലരിക്ക് കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 20 ശതമാനം കുറച്ചുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധങ്ങളെക്കുറിച്ച് ഹിലരിയുമായി ചര്‍ച്ച നടത്തിയെന്നും പെരിസ് മാധ്യമങ്ങളോട് പറഞ്ഞു.
യുദ്ധകുറ്റങ്ങളുടെ പേരില്‍ ലങ്കന്‍ സര്‍ക്കാരിനെതിരെ യുഎസ് പിന്തുണയോടെ യുഎന്‍ പ്രമേയം പാസാക്കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന് പാസാക്കിയ പ്രമേയത്തിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇതിനിടയില്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.എന്നാല്‍ അമേരിക്കയുടെ ആവശ്യം ആദ്യം അംഗീകരിക്കാതിരുന്ന ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്നീട് അമേരിക്കയുടെ ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: