ടി.പി. ചന്ദ്രശേഖരന് കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതു സിപിഎമ്മിലെ കണ്ണൂര്‍ ലോബിയെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് .അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചെന്ന ആരോപണം ശരിഅല്ലെന്നു വാര്‍ത്താസമ്മേളനത്തില്‍ തിരുവഞ്ചൂര്‍ പറഞ്ഞു.സിപിഎം നേതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപമാനിക്കുന്നു. കേസ് അന്വേഷണത്തില്‍ മികവു തെളിയിച്ചവരാണു ടിപി വധക്കേസ് അന്വേഷിക്കുന്നതെന്നും ആഭ്യന്തര മന്ത്രി. കോഴിക്കോട് റൂറല്‍ എസ്പി ടി.കെ. രാജ് മോഹനെ മികച്ച ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്ത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇദ്ദേഹത്തിനു മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള അവാര്‍ഡോടെ സ്ഥാനക്കയറ്റം നല്‍കിയത് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണ്.ഇന്നലെ കേസില്‍ വഴിത്തിരിവുണ്ടാക്കുന്ന മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു. എത്ര ശ്രമിച്ചാലും സിപിഎമ്മിന്റെ പങ്കു ജനങ്ങള്‍ തിരിച്ചറിയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: