വാഷിംഗ്ടണ്‍: വ്യവസായവത്കൃത രാഷ്ട്രങ്ങളുടെ ജിഃ ഉച്ചക്കോടിക്ക് യുഎസിലെ മേരിലാന്റില്‍ തുടക്കമായി.
യൂറോസോണ്‍ പ്രതിസന്ധി, ന്യക്ലിയര്‍ പദ്ധികള്‍ സംബന്ധിച്ചുള്ള ഇറാനന്റെ നിലപാട്,സിറിയ പ്രശ്നം,അന്താരാഷ്ട്ര തലത്തിലുള്ള ഊര്‍ജ്ജപ്രതിസന്ധി,ഭക്ഷ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളായിരിക്കും രണ്ട് ദിവസത്തെ ഉച്ചക്കോടിയില്‍ ബ്രിട്ടന്,കാനഡ, ഫ്രാന്‍സ്,ജര്‍മ്മനി,ഇറ്റലി,ജപ്പാന്,റഷ്യ,യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുക.
ഈ വിപുലമായ അജണ്ടയില്‍ മറ്റരാജ്യങ്ങളില് നിന്നും കാര്യമായ നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നതായി സിന്ഹുഹയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജര്‍മ്മന്‍ ചാന്‍സലര്‍ ഏന്ഞ്ചല മെര്‍ക്കലും പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹെ#ാളാന്റെയും തമ്മില്‍ യൂറോസോണ്‍ പ്രതിസന്ധി,സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യും.
ഇതുകൂടാതെ ഇറാനിലും സിറിയയിലും നടക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രാധാന പങ്ക് വഹിക്കുന്ന രാജ്യമാണ് റഷ്യ.എന്നാല്‍ ഉച്ചക്കോടിയില്‍ പങ്കെടുക്കാതിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ന്റെ അഭാവം ചര്‍ച്ചയെ ചെറുതായി ബാധിക്കാന്‍ ഇടയുണ്ട്.
ലോകരാജ്യങ്ങള്‍ക്കുതന്നെ വെല്ലുവിളിയുയര്‍ത്തുന്ന പ്രധാന പ്രശ്നങ്ങളായ സാമ്പത്തിക പ്രധിസന്ധി,രാഷ്ട്രീയ വെല്ലുവിളി തുടങ്ങിയവക്ക് പരിഹാരം കാണാന്‍ ജിഃ ഉച്ചക്കോടിക്ക് കഴിയില്ലെന്ന് നിരീക്ഷകര്‍ വിശ്വസിക്കുന്നു. കഴിഞ്ഞവര്‍ഷം ഫ്രാന്‍സില്‍ നടന്ന ജിഃ ഉച്ചക്കോടി വന്‍ പരാജയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: