ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് നാല്പെയിലറ്റുകള് മരിച്ചു.കൂട്ടിയിടിച്ചതിനു ശേഷം മിറാജ് പരമ്പരയിലുള്ള ഒരു വിമാനം നൗഷാര ജില്ലയിലെ രഷ്കൈ പ്രദേശത്തെ വീടിന് മുകളില്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പ്രാദേശിക വ്യത്തങ്ങള്‍ വെളിപ്പെടുത്തി.
രാഷ്കൈ പ്രദേശത്തെ താമസക്കാരായ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്കും ഒരു സ്ത്രീയ്ക്കുമാണ് പരിക്കേറ്റത്.ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്ഥാന് വ്യോമ സേന അക്കാഡമിയുടെ വിമാനങ്ങള്‍ പരിശീലന പറക്കലിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.എന്നാല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ നാലു പെയിലറ്റുകളും കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് സൈനിക ഉദ്യേഗസ്ഥരും ആര്മിസേനയുംരക്ഷപ്രവര്ത്തനങ്ങള് ഊര്‍ജിതമായി തുടരുകയാണ്.
അതേസമയം അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വ്യോമസേന വക്താവ് അറിയിച്ചു.ഈയാഴ്ച് നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ വെളളിയാഴ്ച കറാച്ചിയില്‍ വ്യോമ സേനയുടെ ഒരു ജെറ്റ് വിമാനം തകര്‍ന്ന് വീണെങ്കിലും പെയിലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: