വാഷിങ്ങ്ടണ്‍: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായികളായ ഛോട്ടാ ഷക്കീലിനും ടൈഗര്‍ മേമനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.മയക്കുമരുന്നു കടത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അമേരിക്ക ഫോറിന് അസെറ്റ് കണ്ട്രോള് ഉപരോധം ഏര്‍പ്പെടുത്തിയത്.മയക്ക് മരുന്ന് കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ പ്രത്യേകം തയ്യാറാക്കപ്പെട്ടിട്ടുള്ള പട്ടികയിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീകര സംഘടനയുമായി ചേര്‍ന്ന് കമ്പനിക്കുവേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത് ഛോട്ടാ ഷക്കീലായിരുന്നു.തെക്കന്‍ ഏഷ്യയില്‍ ദാവൂദിന്റെ ബിസിനസ് സാമ്രാജ്യങ്ങളുടെ ചുമതലക്കാരനാണു ടൈഗര്‍ മേമന്.1993 ലെ മുംബൈ സ്ഫോടനക്കേസില്‍ 250 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ മുഖ്യ പ്രതി കൂടിയാണ് ടൈഗര്‍ മേമന്.ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും അറസ്ററ് വാറന്റും പുറപ്പെടുവിപ്പിച്ചിട്ടുളളതാണ്.മയക്കുമരുന്ന് കടത്തുന്നതില്‍ പേരുകേട്ട ദാവൂദ് ഇബ്രാഹിമിനെ 2003-ല്‍ അമേരിക്ക ആഗോള ഭീകരരുടെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: